ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Thursday, August 10, 2017

വിദ്യാരംഗം സർഗത്സവം. ചിത്രങ്ങൾ

വിദ്യാരംഗം

കാസർകോട് ഉപജില്ല വിദ്യാരംഗം സർഗോത്സവം പട്ല ഗവ. ഹയർ സെക്കണ്ടറി സൂളിൽ സമാപിച്ചു. കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം, കാവ്യാലാപനം, നാടൻ പാട്ട് എന്നീ ഇനങ്ങളിലായി നാനൂറിലധികം കുട്ടികൾ പങ്കെടുത്തു. മധൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മാലതി സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം  മുംതാസ് സമീറ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായഎം എ മജീദ്, പുഷ്പ പി.റ്റി.എ.പ്രസിഡണ്ട്  കെ. എം സയിദ് എ ഇ ഒ  എൻ നന്ദികേശൻ പ്രധാനാധ്യാപിക കുമാരി റാണി എസ് എം സി . ചെയർമാൻ സി. എച്ച  അബൂബക്കർ റവന്യു ജില്ലാ കൺവീനർ സന്തോഷ് സക്കറിയ ഉപ ജില്ലാ കൺവീനർ കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.