ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു

പരിമിതികള്ക്കിടയില്‍ മൂന്നാമതും നൂറുമേനി വിളയിച്ച പട്ട്ള സ്കൂള്‍ ജൈത്രയാത്ര തുടരുന്നു

Friday, December 26, 2014

Thursday, December 4, 2014

പട്ട്ള സ്കൂളിന് കിരീടം

കാസര്‍ഗോഡ്‌ സബ്ജില്ലാ സ്കൂള്‍ അറബിക്  കലോത്സവത്തില്‍ എല്‍.പി.വിഭാഗത്തില്‍ ഒന്നാം സ്ഥാനം പട്ട്ള  സ്കൂള്‍ നേടി.കിരീടം നേടിയ ടീം പട്ലയില്‍ ആഹ്ലാദപ്രകടനം നടത്തി.നാടെങ്ങും ആഘോഷം
 കിരീടം നേടിയ ടീം പട്ലയില്‍ നടത്തിയ ആഹ്ലാദപ്രകടനം


സാക്ഷരം പരിപാടി-സമ്പൂര്ണ്ണ സാക്ഷരതാ പ്രഖ്യാപനം

 51 ദിവസത്തെ പരിശീലനത്തെ തുടര്‍ന്നു സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടന്നു.അദ്ഭുതകരമായ മാറ്റമാണ് വിദ്യാര്‍ത്ഥികളില്‍ ഉണ്ടായത്‌.04/12/2014നു നടന്ന സ്കൂള്‍ അസംബ്ലി ഇതിനു തെളിവാണ്.സാക്ഷരം ക്ലാസ്സില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ അസംബ്ലി അവതരിപ്പിച്ചു.പ്രാര്‍ത്ഥനയും ചിന്താവിഷയവും തുടങ്ങി അസ്സെംബ്ലിയുടെ നിയന്ത്രണം മുഴുവന്‍ സാക്ഷരം വിദ്യാര്‍ഥികള്‍ നിര്‍വഹിച്ചു

 സാക്ഷരം വിദ്യാര്‍ഥിനിയായ അഞ്ചാം ക്ലാസ്സിലെ നാഫിയ സ്വന്തമായ്‌ എഴുതിയ കവിത അസംബ്ലിയില്‍ അവതരിപ്പിക്കുന്നു.നാഫിയയുടെ കവിത വായിക്കാന്‍ childrens corner കാണുക

Sunday, November 30, 2014


​എച്ച്.ഐ.വി ബാധിതരെ ഒറ്റപ്പെടുത്തുന്ന ആന്ധ്യം ബാധിച്ച സമൂഹത്തിന് മെഴുകുതിരി കത്തിച്ച് വെളിച്ചം പകരുന്ന സയന്‍സ് ക്ലബ്ബ് അംഗങ്ങള്‍.


അന്യം നിന്നു പോകുന്ന നാട്ടു ഭാഷാ പദങ്ങളെ ഒരു പുസ്തകത്തില്‍ ശേഖരിച്ച പത്താം തരം വിദ്യാര്‍ത്ഥികള്‍


Sunday, October 19, 2014

അബ്ദുള്‍ മുത്തലിബ്- പട്ട്ള സ്കൂളിലെ ഈ പ്രതിഭയെ അറിയുക


ടാലന്‍റ് സെര്‍ച്ച്‌   പരീക്ഷയില്‍ എ ഗ്രേഡ‌‍് നേടിയ പത്താം തരത്തിലെ അബ്ദുള്‍ മുത്തലിബ്.സബ്ജില്ലാ സയന്‍സ് ക്വിസില്‍ രണ്ടാം സ്ഥാനംനേടി.സ്കൂള്‍,സബ്ജില്ല തലത്തില്‍ യുവജനോത്സവത്തില്‍ പല മത്സരങ്ങളിലും മുത്തലിബ് നല്ലപ്രകടനം കാഴ്ചവെച്ചട്ടുണ്ട്  

Thursday, October 16, 2014

സ്കൂള്‍ യുവജനോത്സവം2014

സ്കൂൾ യൂത്ത് ഫെസ്റ്റിവൽ 2014 -15 ഒക്ടോബർ 15,16 തീയ്യതികളിൽ നടന്നു.കൈരളി മാമ്പഴം ഫെയിം കുമാരി സേതുലക്ഷ്മി ഉദ്ഘാടനം നിർവഹിക്കുന്നു.തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ പാട്ടുപാടിയും കവിത ചൊല്ലിയും സേതുലക്ഷ്മി സദസ്സിനെ കൈയിലെടുത്തു. .Higher Secondaryവിഭാഗത്തിലെ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തവും പത്താം തരത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തിരുവാതിരക്കളിയും വൈവിധ്യം കൊണ്ട്‌

ശ്രദ്ധിക്കപ്പെട്ടു

Monday, September 29, 2014

MATHS QUIZ

ഗണിത ശാസ്ത്ര ക്വിസ് എല്‍.പി.വിഭാഗം ​മൂന്നാം സ്ഥാനം സല്‍മാന്‍ ബഷീര്‍

MATHS QUIZ

ഗണിത ശാസ്ത്ര ക്വിസ് എല്‍.പി.വിഭാഗം ​മൂന്നാം സ്ഥാനം സല്‍മാന്‍ ബഷീര്‍

Thursday, September 25, 2014

മംഗള്‍യാന്‍റെ വിജയം
മംഗള്‍യാന്‍റെ വിജയം സ്കൂളില്‍ വിപുലമായി ആഘോഷിച്ചു.ഇന്ത്യയുടെ ചൊവ്വ ദൌത്യത്തെ കുറിച്ച് വീഡിയോ പ്രദര്‍ശനവും പ്രഭാഷണവും നടന്നു.

 

 

 

Monday, September 22, 2014

ബ്ലോഗിന്റെ ഉദ്ഘാടനംസ്കൂള്ബ്ലോഗിന്‍റെ ഉദ്ഘാടനം പി.ടി.എ.പ്രസിഡന്റ്  ശ്രീ.പി.എം.സയെദ് നിര്‍വഹിച്ചു.സുതാര്യതയും സാമൂഹ്യ പങ്കാളിത്തവും സ്കൂള്‍ പ്രവര്‍ത്തനത്തില്‍ ഉണ്ടാക്കാന്‍ ബ്ലോഗ്‌ ഉപകരിക്കട്ടെ എന്ന്‍ അദ്ദേഹം ആശംസിച്ചു

 

 

Friday, September 5, 2014

അധ്യാപകദിനം

 

.അധ്യാപകദിനത്തില്‍കുട്ടികള്‍ അധ്യാപകരെ ആദരിക്കുന്നു.
പ്രധാനമന്ത്രിയുടെ അധ്യപകദിന സന്ദേശം വീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്

കുമാരി റാണി ടീച്ചര്‍-അവിസ്മരണീയം ഈ മുപ്പതു വര്ഷംകുമാരി റാണി ടീച്ചര്‍- മുപ്പതു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ടീച്ചറെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു.തന്‍റെ അനുഭവങ്ങള്‍വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ക്കാനും ടീച്ചര്‍ അധ്യാപകദിനത്തില്‍ സമയം കണ്ടെത്തി
S M A U P S പനയാല്‍ മുതല്‍ G H S S പട്ട്ള വരെയുള്ള ടീച്ചറുടെ അധ്യാപക ജീവിതത്തില്‍ തന്‍റെ കഴിവും ആത്മാര്‍ത്ഥതയും തെളിയിച്ചകാര്യം സ്റ്റാഫ്‌ സെക്രെട്ടറി അനുസ്മരിച്ചു

Thursday, September 4, 2014

NEW SCHOOL BUILDING

പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനംബഹുമാനപ്പെട്ട കാസര്‍ഗോഡ് MP.ശ്രീ.പി.കരുണാകരന്‍ നിര്‍വഹിച്ചു.യോഗത്തില്‍ കാസര്‍ഗോഡ് MLA. ശ്രീ NA.നെല്ലിക്കുന്ന് അധ്യക്ഷനായി


Wednesday, September 3, 2014


കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്ന പുതിയ കെട്ടിടം

Sunday, August 31, 2014

LKG/UKG SECTIONപുതുതായി ആരംഭിച്ച പ്രീപ്രൈമറി വിഭാഗം.സമ്പൂര്‍ണ്ണ വിജയത്തിലേക്കുള്ള മറ്റൊരു കാല്‍വെപ്പ്

Saturday, August 30, 2014

കായിക ദിനം2014


കായികദിനം പ്രമാണിച്ച് സ്കൂളില്‍ നടത്തിയ ഡ്രില്‍

Saturday, August 23, 2014

SCHOOL ELECTION
സ്കൂള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന പ്രതിനിധികളുടെ യോഗം

സാക്ഷരം പരിപാടി


പത്തു ദിവസത്തെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ മുല്യനിര്‍ണയത്തില്‍

Thursday, August 14, 2014

മറ്റൊരു സ്വാതന്ത്രദിനം കൂടി

തളരുകില്ലീകൈകള്‍,തളരുകില്ലീ കാല്‍കളും
ഞാന്‍ തളരുമ്പോള്‍
നെഞ്ചോടു ചേരും ഇപ്പതാക

ഫ്ലാഗ് സല്യൂട്ട്..........

പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ഹെഡ് മിസ്ട്രസ് പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്യുന്നു.
സ്വാതന്ത്ര്യദിനത്തില്‍ കുട്ടികള്‍ പ്രതിജ്ഞ ചൊല്ലുന്നു.