ചിത്രങ്ങൾ
ജി എച്ച് എച്ച് എസ് പട് ല സ്കൂള്‍ കലോത്സവം ആരംഭിച്ചു
Monday, August 14, 2017
Thursday, August 10, 2017
വിദ്യാരംഗം
കാസർകോട് ഉപജില്ല വിദ്യാരംഗം സർഗോത്സവം പട്ല ഗവ. ഹയർ സെക്കണ്ടറി സൂളിൽ സമാപിച്ചു. കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം, കാവ്യാലാപനം, നാടൻ പാട്ട് എന്നീ ഇനങ്ങളിലായി നാനൂറിലധികം കുട്ടികൾ പങ്കെടുത്തു. മധൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മാലതി സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം മുംതാസ് സമീറ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായഎം എ മജീദ്, പുഷ്പ പി.റ്റി.എ.പ്രസിഡണ്ട് കെ. എം സയിദ് എ ഇ ഒ എൻ നന്ദികേശൻ പ്രധാനാധ്യാപിക കുമാരി റാണി എസ് എം സി . ചെയർമാൻ സി. എച്ച അബൂബക്കർ റവന്യു ജില്ലാ കൺവീനർ സന്തോഷ് സക്കറിയ ഉപ ജില്ലാ കൺവീനർ കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Sunday, July 30, 2017
എ പി ജെ അബ്ദുൽകലാം ചിത്ര പ്രദർശനം
ജി എച്ച് എ ച്ച് എസ് പട്ള യിൽ കലാം ചിത്രപ്രദർശനം സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി പ്രസ്തുത പരിപാടിക്ക് സാബിറ ടീച്ചർ , മിനി പി തോമസ് ടീച്ചർ എന്നിവർ നേതൃത്വം നല്കി
Thursday, July 20, 2017
Wednesday, July 12, 2017
SSLC ക്ലാസ്സ് പി.ടി.എ
ഇന്ന് ജി.എച്ച് എച്ച് എസ് പട്ലയിൽ പത്താംക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം വിളിച്ചു ചേർത്തു.പ്രസ്തുത യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ സെയ്ദ് അധ്യക്ഷത വഹിച്ചു.ശ്രീ അസ്ലം പട്ല ഉദ്ഘാടനം നടത്തി
സർവശ്രീ ഷെരീഫ് കുരിക്കൾ, പവിത്രൻ, പി ടി.എ വൈസ്പ്രസിഡണ്ട്, അനിത ടീച്ചർ സജിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.പ്രദീപ്മാസ്റ്റർ സ്വാഗതവും ലക്ഷ്മണൻ മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു
Sunday, July 9, 2017
Wednesday, July 5, 2017
Thursday, June 29, 2017
സമ്മാന വിതരണം
സ്കൂളിൽ നടത്തിയ മൈലാഞ്ചിയിടൽ മത്സരത്തിൽ വിവിധ സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്കുളള സമ്മാനങ്ങൾ മദർ പി.ടി.എ പ്രസിഡണ്ട് വിതരണം നടത്തി '
Sunday, June 25, 2017
മൈലാഞ്ചിയിടല്‍ മത്സരം
Friday, June 23, 2017
Monday, June 19, 2017
വായന പക്ഷാചരണം ഉദ്ഘാടനം
പട്ല.പട്ല ജി എച്ച് എസ് എസിലെ വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം ശ്രീ. ജി. ബി. വത്സന്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എം എ മജീദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യപിക കുമാരി റാണി, അഹമ്മത് ഷരീഫ് കെ എ . പ്രദീപ് കുമാർ യു, രാജേഷ് ടി എം , പവിത്രന്‍ പി, എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ വായനാനുഭവങ്ങള്‍ അവതരിപ്പിച്ചു. പിറന്നാള്‍ ദിനത്തില്‍ ലൈബ്രറിയിലേക്കൊരു പുസ്തകം സമ്മാനം പദ്ധതിക്കു തുടക്കം കുറിച്ചു.
Thursday, June 1, 2017
പത്രവാർത്ത
അസ്ലം മാവില
വേനലവധി കഴിഞ്ഞ് കുട്ടികള്‍ നേരത്തെ സ്‌കൂളിലെത്തിയിരുന്നു. സൗഹൃദം പുതുക്കുന്ന തിരക്കിലാണ് അധികം പേരും. അതൊന്നും ഇന്നും നാളെയും തീരുന്നതല്ലല്ലോ. അവധി ദിനങ്ങളിലെ വീര വാദങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ അവര്‍ക്കിനി ഓണപ്പരീക്ഷ വരെ സമയവുമുണ്ട്. അധ്യാപകര്‍ പലരും തിരക്കിലാണ്, പി ടി എ ഭാരവാഹികളും. അവര്‍ക്ക് സ്‌കൂള്‍ മുറ്റത്തെത്തിയ രക്ഷിതാക്കളെ സ്വീകരിക്കണം. കൂടെ വന്ന പൊടിമക്കള്‍ക്കും സൗകര്യമൊരുക്കണം.
പ്രീസ്‌കൂളിലെത്തിയ 35 മക്കള്‍, ഒന്നിലേക്ക് വന്ന 55 കുട്ടികള്‍, എല്ലാവരും നല്ല സന്തോഷത്തിലാണ്. പരിപാടിയുടെ സംഘാടക നേതൃത്വം ഏറ്റെടുത്ത് റാണി ടീച്ചറും നാരായണന്‍ മാഷും സൈദും സി എച്ചും പിടി മാഷും, അവരെ സഹായിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും. പത്തര കഴിഞ്ഞതോടെ മുറ്റം നിറഞ്ഞു തുടങ്ങി. ആദ്യം തന്നെ സ്ത്രീകളാണ് ഷീറ്റ് കൊണ്ട് തണല്‍ വിരിച്ച സ്‌കൂളങ്കണത്തിലെ കസേരകള്‍ കൈവശപ്പെടുത്തിയത്. ആണുങ്ങള്‍ പതുക്കെപ്പതുക്കെ വന്നുനിറയാന്‍ തുടങ്ങി.
പിന്നെ പ്രോഗ്രാം തുടങ്ങാത്തതിന്റെ ആശങ്കയായി എല്ലാവര്‍ക്കും. അതിഥിയെ കാത്തിരിക്കുകയാണെന്ന് അധികൃതര്‍. അതിനിടയില്‍ കുഞ്ഞുമക്കളുടെ സംഘഗാനം സദസ്സിന്റെ ശ്രദ്ധ മാറ്റി. പഠിച്ചു മറന്ന പാട്ടുകള്‍ പാടിക്കൊണ്ടിരിക്കെ ലക്ഷണമാഷും ഇന്ദു ടീച്ചറും സൈദും അക്ഷര തൊപ്പികളുമായെത്തി, പ്രീസ്‌കൂള്‍ മക്കളും ഒന്നിലെ കുട്ടികളും അനുസരണയോടെ അവര്‍ക്ക് തല കാട്ടിക്കൊടുത്തു.
പ്രവേശനോത്സവത്തിന്റെ തുടക്കമായെന്ന് റാണി ടീച്ചറുടെ ധൃതി പിടിച്ച നടത്തത്തില്‍ നിന്ന് മനസ്സിലായി, പ്രോഗ്രാം അവതാരകനായി നാരായണന്‍ മാഷുമെത്തി. ജില്ലാ ഡിവിഷന്‍ മെമ്പര്‍ മുംതാസാണ് ഉദ്ഘാടക. അധ്യക്ഷന്‍ സൈദ്. വാര്‍ഡ് മെമ്പര്‍ മജീദ്, സി എച്ച് അബ്ദുബക്കര്‍, എച്ച് കെ മാഷ്, അസ്ലം മാവില തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് റാണി ടീച്ചര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി നന്ദിയും. ആരും അധികം പറഞ്ഞില്ല. രക്ഷിതാകള്‍ക്ക് ഉപകാരപ്പെടേണ്ടത് മാത്രം, അതും ചുരുങ്ങിയ വാക്കുകളില്‍.
മധുരം നല്‍കുന്ന തിരക്കായി പിന്നെ. ലഡുവും ഈന്തപ്പഴവുമടങ്ങിയ പാക്കറ്റുകള്‍ എല്ലാവര്‍ക്കും നല്‍കി. പ്രീസ്‌കൂള്‍, ഒന്നാം ക്ലാസ് കുട്ടികള്‍ക്കുളള പി ടി എയുടെ സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങള്‍ എന്നിവയുടെ വിതരണോദ്്ഘാടനങ്ങള്‍ അതേ വേദിയില്‍ വെച്ച് തന്നെ നടന്നു.
ഈസ്റ്റ് ലൈന്‍ കൂട്ടായ്മയുടെ വേസ്റ്റ് മാനേജ്‌മെന്റിന്റെ ഭാഗമായുളള ടൂള്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് അതിന്റെ ഭാരവാഹികള്‍ സ്‌കൂളധികൃതരെ ഏല്‍പിച്ചു. മദര്‍ പിടിഎ പ്രസിഡന്റ് സക്കിനയും പി ടി എ വൈസ് പ്രസിഡന്റ് അബൂബക്കറും വേദിയില്‍ സന്നിഹിതരായിരുന്നു.
''ഒത്തൊരുമിച്ചാല്‍
മലയും പോരും
ഒത്തില്ലെങ്കില്‍
മലര്‍ന്നു വീഴും
ഒത്താലൊത്തതുതന്നെ''
അക്ഷരക്കൂട് തലയില്‍ ചൂടിയ കുട്ടികള്‍ ആ ഈരടികള്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരോടൊപ്പം ഈണത്തില്‍ ഉറക്കെ ചൊല്ലി. അതോടെ വര്‍ണ്ണശബളമായ പ്രവേശനോത്സവത്തിന് വിരാമവുമായി. പിഞ്ചുമക്കളെ അധ്യാപകരുടെ സംരക്ഷണവലയത്തില്‍ ഏല്‍പിച്ച് മാതാപിതാക്കള്‍ സ്‌കൂള്‍ അങ്കണം വിടുമ്പോഴും കുഞ്ഞുമക്കള്‍ പാടിയ ഈരടികളുടെ മറ്റൊലി അന്തരീക്ഷത്തില്‍ നിന്ന് മാറിയിരുന്നില്ല.